ലി​ങ്ക് റോ​ഡി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മ​ല്ലെ​ന്ന്
Wednesday, August 5, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വ​ട​ക​ര ലി​ങ്ക് റോ​ഡി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക്കാ​രം കൊ​ണ്ടു​വ​ന്ന​തെ​ന്നും ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​ണെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ന് ശേ​ഷം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2019 ജൂ​ലൈ 24 ന് ​ഇ​വി​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ അ​നു​ശ്രീ എ​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലി​ങ്ക് റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നെ​തി​രെ വി​ദ്യാ​ർ​ഥി ജ​ന​ത പ്ര​സി​ഡ​ന്‍റ് ജെ. ​എ​ൻ. അ​തു​ൽ സു​രേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് തീ​ർ​പ്പാ​ക്കി.
വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക​ര പോ​ലീ​സ് ക്രൈം 763/19 ​ന​മ്പ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ ര​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ട്രാ​ഫി​ക് പ​രി​ഷ്ക്കാ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തെ​ന്ന ആ​രോ​പ​ണം പോ​ലീ​സ് നി​ഷേ​ധി​ച്ചു.