ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Thursday, August 6, 2020 11:20 PM IST
താ​മ​ര​ശേ​രി: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍​ക്ക വ്യാ​പ​നം ഏ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ന് ലൈ​ഫ് പ​ദ്ധ​തി​ക​ളു​ടെ ര​ജി​സ്ട്ര​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക് വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് യുഡി​എ​ഫ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എഫ് ചെ​യ​ര്‍​മാ​ന്‍ മോ​യ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ന​പാ​ല​ക​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം
ന​ട​ത്ത​ണ​മെ​ന്ന്

തി​രു​വ​മ്പാ​ടി:​ പ​ത്ത​നം​തി​ട്ടയിലെ പൊ​ന്നു മ​ത്താ​യി എ​ന്ന യു​വ ക​ര്‍​ഷ​ക​ന്‍റെ മ​ര​ണ​കാ​ര​ണം മൂ​ന്നാം​മു​റ പ്ര​യോ​ഗം ആ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍​ക്കെ​തിരേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ഭാ​ര്യ​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും ഒൺലെെൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് -എം മ​ണ്ഡ​ലം പ്ര​സി. റോ​ബി​ന്‍​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ തൊ​ടു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.