450 പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍
Saturday, August 8, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: മ​ഴ ക​ന​ത്ത​തോ​ടെ നാ​ലു താ​ലൂ​ക്കു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. 135 കു​ടും​ബ​ങ്ങ​ളി​ലെ 450 പേ​രാ​ണ് വി​വി​ധ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി​യ​ത്. കൊ​വി​ഡ് ജാ​ഗ്ര​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്.
കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ 13 ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 134 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്.
താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലാ​യി മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 50 കു​ടും​ബ​ങ്ങ​ളി​ലെ 141 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ര​ണ്ട് ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
60 പേ​രാ​ണ് ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി ഉ​ള്ള​ത്. വ​ട​ക​ര താ​ലൂ​ക്കി​ലെ ഒ​ഞ്ചി​യം അ​ങ്ക​ണ​വാ​ടി, തി​നൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച് എ​സ്, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്ക്യാ​മ്പ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 38 കു​ടു​ബ​ങ്ങ​ളി​ലെ 115 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്.


ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളി​ൽ ആ​രം​ഭി​ച്ച ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ- 1077(ക​ല​ക്ട​റേ​റ്റ്), 0496 2522361(വ​ട​ക​ര), 0495-2372966 (കോ​ഴി​ക്കോ​ട്), 0496-2620235 (കൊ​യി​ലാ​ണ്ടി), 0495 2220588,0495 2223088(താ​മ​ര​ശേ​രി).