തെ​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Sunday, August 9, 2020 9:37 PM IST
മു​ക്കം: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ർ വി​ള​ക്കോ​ട്ടി​ൽ രാ​ജ​ൻ (60) നി​ര്യാ​ത​നാ​യി. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൂ​ന്ന് മാ​സം മു​ന്പ് തെ​ങ്ങി​ൽ നി​ന്ന് വീ​ണ ഇ​ദ്ദേ​ഹം മാ​മ്പ​റ്റ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സി​പി​എം ചാ​ത്ത​പ​റ​മ്പ് ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കോ​ട്ട​മ്മ​ൽ കൊ​റ്റ​ൻ. അ​മ്മ: ച​ക്കി​ക്കു​ട്ടി. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: സാ​യൂ​ജ്, ര​മ്യ, റോ​ഷ്‌​ന. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (വാ​വൂ​ർ), മൃ​ദു​ല (ചെ​റു​വാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ ( മു​ത്തോ​ട് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ), ച​ന്ദ്ര​ൻ, സ​രോ​ജി​നി, സ​ജി​നി.