മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രെ വേ​ട്ട​യാ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്: ലീഗ്
Tuesday, August 11, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നും വേ​ട്ട​യാ​ടാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത് അ​പ​മാ​ന​മാ​ണെ​ന്നു മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് ചോ​ദി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്.
വാ​ര്‍​ത്താ വാ​യ​ന​യു​മാ​യി വൈ​കി​ട്ട് എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത അ​ണി​ക​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മാ​യി അ​തു മാ​റു​ന്ന​താ​യും കെ.​പി.​എ. മ​ജീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.