മു​ക്കം ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സ്: ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
Tuesday, August 11, 2020 11:31 PM IST
മു​ക്കം: മു​ക്കം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ജ​യ​വ​ല്ലി കൊ​ല​പാ​ത​ക​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന​ മ​ണാ​ശേ​രി​യി​ലെ ബി​ർ​ജു​വി​ന്‍റെ പ​ഴ​യ വീ​ട്ടി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ ന​ട​ത്തി. ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്.മു​ര​ളീ​ധ​ര​ൻ, എ​എ​സ്ഐ എം.​കെ.സു​കു, എ​സി​പി​ഒ കെ.പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ജ​യ​വ​ല്ലി കൊ​ല​പാ​ത​ക കേ​സ് മു​ക്കം പോ​ലീ​സും ഇ​സ്മ​യീ​ൽ കൊ​ല​പാ​ത​ക കേ​സ് ക്രൈം​ബ്രാ​ഞ്ചു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് കേ​സും ഒ​രു ഏ​ജ​ൻ​സി ത​ന്നെ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല​ത് എ​ന്ന ആ​ശ​യ​മാ​ണ് ജ​യ​വ​ല്ലി കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ കാ​ര​ണം. ജ​യ​വ​ല്ലി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം പോ​ലീ​സ് നി​ര​വ​ധി തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ ദി​വ​സ​മാ​യ 2016 മാ​ർ​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 10ന് ​മു​ക്കം ബ​സ് സ്റ്റാ​ൻഡിലെ ഒ​രു ചാ​യ​ക്ക​ട​യി​ൽ വ​ച്ചാ​ണ് ത​ന്‍റെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ബി​ർ​ജു ഇ​സ്മാ​ഈ​ലു​മാ​യി അ​വ​സാ​ന ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്ന​ത്. കൃ​ത്യം ന​ട​ത്തു​ന്ന​തി​നാ​യി വൈ​കി​ട്ട് ആ​റി​ന് മ​ണാ​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ങ്കി​ലും സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു പോ​യി.
തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് വീ​ണ്ടു​മെ​ത്തി ക​ട്ടി​ലി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ ജ​യ​വ​ല്ലി​യെ ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​ണ്ട് മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് ബോ​ധം ന​ഷ്ട​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​പാ​ത​കം ഉ​റ​പ്പി​ക്കാ​നാ​യി ഇ​സ്മ​ഈ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫാ​നി​ൽ കെ​ട്ടി തൂ​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് രാ​വി​ലെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും നി​സാ​ര കാ​ര്യ​ത്തി​ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് അ​യ​ച്ച​തും നേ​ര​ത്തെ കൃ​ത്യം പ്ലാ​ൻ ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.
ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ഇ​സ്മാ​ഈ​ലി​ന് ബി​ർ​ജു ഓ​ഫ​ർ ചെ​യ്തി​രു​ന്ന​ത്. സ്വ​ത്തി​ന് വേ​ണ്ടി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച ബി​ർ​ജു ഇ​തി​ന് വേ​ണ്ടി​യാ​ണ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​സ്മാ​മാ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​സ്വ​ത്തി​ന് ഉ​ട​മ​യാ​യ ബി​ർ​ജു​വി​ന്‍റെ അ​ച്ഛ​ൻ വാ​സു സ്വ​ത്ത് ചോ​ദി​ച്ചു​ള്ള ബി​ജു​വി​ന്‍റെ നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് പ​റ​യു​ന്നു​ണ്ട്.
ബി​ർ​ജു​വും ഭാ​ര്യ​യും അ​മ്മ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. അ​മ്മ തൂ​ങ്ങി മ​രി​ച്ച​താ​യി നാ​ട്ടു​കാ​രെ ധ​രി​പ്പി​ച്ച ബി​ർ​ജു സം​ഭ​വ ശേ​ഷം ഉ​ള്ളി​ൽ നി​ന്ന് ബാ​ത്ത് റൂം ​വ​ഴി പു​റ​ത്തി​റ​ങ്ങി താ​ൻ ബാ​ത്ത് റൂം ​പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​താ​ണ​ന്ന് നാ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ച ബി​ർ​ജു അ​മ്മ​യു​ടെ പേ​രി​ൽ ബാ​ങ്കി​ലു​ള്ള ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് ഏ​ഴ് ല​ക്ഷം ഒ​രു മാ​സ​ത്തി​നു ള്ളി​ൽ പി​ൻ​വ​ലി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ​മ​ണാ​ശേ​രി​യി​ലെ സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തി​തി​രു​ന്നു. 30 ല​ക്ഷം രൂ​പ​ക്കാ​ണ് മ​ണാ​ശേ​രി​യി​ലെ വീ​ടും സ്ഥ​ല​വും ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം വി​റ്റ​ത്.
തു​ട​ർ​ന്ന് ഈ ​കൊ​ല​പാ​ത​ക​ത്തി​ന് കൂ​ട്ടു​നി​ന്ന വ​ണ്ടൂ​ർ സ്വ​ദേ​ശി ഇ​സ്മാ​ഈ​ലി​നെ പ്ര​തി​ഫ​ല​മാ​യ ര​ണ്ട് ല​ക്ഷം രൂ​പ ചോ​ദി​ച്ച​തി​ന് കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.