ജി​ല്ലാ ത​ല സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷത്തിൽ പ​ങ്കെ​ടു​ക്കു​ക നൂ​റു​പേ​ര്‍​ മാ​ത്രം
Friday, August 14, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ത​ല സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി വെ​സ്റ്റ്ഹി​ല്‍ ക്യാ​പ്റ്റ​ന്‍ വി​ക്രം മൈ​താ​ന​ത്ത് ന​ട​ക്കും. കോ​വി​ഡ്, ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ന​ട​ക്കു​ന്ന പ​രേ​ഡി​ല്‍​ എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.​പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ബ്ലോ​ക്ക് ത​ല​ത്തി​ല്‍ 50 പേ​രും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 75 പേ​രും മാ​ത്ര​മേ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. പൊ​തു​ഓ​ഫീ​സു​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ 50 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, മാ​സ്‌​ക് ധ​രി​ക്ക​ല്‍, ശു​ചി​ത്വം പാ​ലി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ പ​ക​ര്‍​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​വ​രു​ടെ ശ്രേ​ഷ്ഠ​മാ​യ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കും.