ഗു​രു​സ്പ​ർ​ശം പ​ദ്ധ​തി മാ​തൃ​കാ​പ​രം: കെ.​മു​ര​ളീധ​ര​ൻ എം​പി
Friday, August 14, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡു​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന കെ​പി​എ​സ്ടി​എയു​ടെ​ ഗു​രു​സ്പ​ർ​ശം പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് കെ.​മു​ര​ളീധ​ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കെ​പി​എ​സ്ടി​എ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 2.5 കോ​ടി​യു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം​ ഡി​സി​സി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​അ​ധ്യ​യ​ന വ​ർ​ഷം കു​റ​ച്ചു ദി​വ​സ​ങ്ങ​ളെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ജി​ല്ല​യി​ലെ 2,650 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗ് ,കു​ട ,നോ​ട്ട് ബു​ക്ക് ,ബോ​ക്സ് ,മാ​സ്ക് എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ സ​ജീ​വ​ൻ കു​ഞ്ഞോ​ത്ത് ,സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ പി.​കെ. അ​ര​വി​ന്ദ​ൻ ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ശ്യാം​കു​മാ​ർ ,ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.