കനത്തമഴ: തകർന്ന കോൺക്രീറ്റ് തൊഴുത്തിനു​ള്ളി​ൽ കു​ടു​ങ്ങി​യ പ​ശു​വി​നെ​യും കു​ട്ടി​യേ​യും ര​ക്ഷി​ച്ചു
Sunday, September 20, 2020 11:40 PM IST
പേ​രാ​ന്പ്ര: മു​ളി​യ​ങ്ങ​ലി​ലെ ദാ​വ​ര​ച്ച് ക​ണ്ടി ബീ​രാ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കോ​ണ്‍​ക്രീ​റ്റ് തൊഴുത്ത് മ​ഴ​യി​ൽ ത​ക​ർ​ന്ന് സ്ലാ​ബി​ന് അ​ടി​യി​ൽ അ​ക​പ്പെ​ട്ട പ​ശു​വി​നേയും ഒ​ന്ന​ര വ​യ​സു​ള്ള പ​ശു​ക്കുട്ടി​യേയും അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു സം​ഭ​വം.

ഹൈ​ഡ്രോ​ളി​ക് ജാ​ക്കി ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി​യ​ശേ​ഷം ഡെ​മോ​ളി​ഷിം​ഗ് ഹാ​മ​ർ ഉ​പ​യോ​ഗി​ച്ച് കോ ൺക്രീറ്റ് സ്ലാ​ബ് പൊ​ട്ടി​ച്ചു സാ​വ​ധാ​നം വ​ള​രെ ശ്ര​മ​ക​ര​മാ​യാ​ണ് പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സ്ലാ​ബി​ന്‍റെ പ​കു​തി ഭാ​ഗം വ​രെ പൊ​ളി​ച്ച ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​ന്‍റെ ഒ​രു കൊ​ന്പ് ഒ​ടി​ഞ്ഞ​തൊ​ഴി​ച് മ​റ്റു കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഫ​യ​ർ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ എം.​പി. സി​ജു, കെ. ​സു​നി​ൽ, ഐ. ​ബി​നീ​ഷ് കു​മാ​ർ, പി.​കെ. രാ​കേ​ഷ്, കെ.​പി. ബി​ജു, എ​ൻ.​കെ. സ്വ​പ്നേ​ഷ്, ഐ.​ബി. രാ​ഗി​ൻ കു​മാ​ർ, എ​ൻ.​പി. അ​നൂ​പ്, കെ.​പി. സ​ന്ദീ​പ് ദാ​സ്, ഹോം​ഗാ​ർ​ഡ് പി.​സി. അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.