വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടിവീ​ണ് നാ​ല് തെ​രു​വുനാ​യ്ക്ക​ൾ ഷോ​ക്കേ​റ്റ് ച​ത്തു
Sunday, September 20, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ഹാ​ർ​ബ​ർ റോ​ഡി​ൽ നി​ന്നും പോ​ർ​ട്ട് റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ബേ​പ്പൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വൈ​ദ്യ​ുതി ലൈ​ൻ പൊ​ട്ടി​വീ​ണ് നാ​ല് തെ​രു​വുനാ​യ്ക്ക​ൾ ഷോ​ക്കേ​റ്റ് ച​ത്തു. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ നാ​ട്ടു​കാ​ർ ബേ​പ്പൂ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കെ​എ​സ്‌​ഇ​ബി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ലൈ​ൻ ഓ​ഫാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഫി​ഷിം​ഗ് ഹാ​ർ​ബ​ർ റോ​ഡ് അ​ട​ച്ച​തും ക്ഷേ​ത്ര ഗെ​യ്റ്റ് അ​ട​ച്ച​തും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. സാ​ധാ​ര​ണ ബേ​പ്പൂ​ർ, ചാ​ലി​യം ഭാ​ഗ​ത്തേ​ക്കു​ള്ള​വ​ർ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് പോ​യി​രു​ന്ന​ത്.

ബേ​പ്പൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് കൊ​ല്ല​ർ ക​ണ്ടി സ​തീ​ഷ് ബേ​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ആ​ളു​ക​ൾ ആ ​ഭാ​ഗ​ത്തേ​ക്ക് വ​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.