ക​ര്‍​ഷ​ക ബി​ല്ലു​ക​ള്‍ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം: എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ
Monday, September 21, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ തീ​രാ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ക​ർ​ഷ​ക ബി​ല്ലു​ക​ള്‍ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ ഡി​വി​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ നി​യ​മ​ത്തോ​ടെ കാ​ർ​ഷി​ക വി​പ​ണി കോ​ർ​പ​റേ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കും. അ​തോ​ടെ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വി​പ​ണ​ന​സ​മി​തി​ക​ൾ ത​ക​രും.
വി​പ​ണി പി​ന്നീ​ട്‌ കോ​ർ​പ​റേ​റ്റു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യി​ൽ ആ​വും. തു​ച്ഛ​മാ​യ വി​ല​യ്ക്ക് ഉ​ത്പ്പ​ന്നം വാ​ങ്ങി​ക്കൂ​ട്ടി കോ​ർ​പ്പ​റേ​റ്റു​ക​ൾ കൊ​ള്ള​ലാ​ഭ​ത്തി​ൽ വി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ക​യും ക​ർ​ഷ​ക​ർ തീ​രാ ദു​രി​ത​ത്തി​ൽ ആ​വു​ക​യും ചെ​യും.
സം​ഭ​ര​ണ ഫീ​സ്‌ എ​ടു​ത്തു​ക​ള​യു​ന്ന​തോ​ടെ സം​സ്ഥാ​ന​ങ്ങു​ടെ വ​രു​മാ​ന ചോ​ർ​ച്ച​യ്‌​ക്ക്‌ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ക​ർ​ഷ​ക ബി​ൽ ന​ട​പ്പി​ൽ വ​രു​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ പൂ​ഴ്‌​ത്തി​വ​യ്‌​പി​നും ക​രി​ഞ്ച​ന്ത​യ്‌​ക്കും ക​ള​മൊ​രു​ങ്ങും. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല പോ​ലും കി​ട്ടാ​തെ​യാ​കും. ക​ർ​ഷ​ക​രി​ൽ മ​ഹാ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തെ​യും ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന ​ക​ർ​ഷ​ക ദ്രോ​ഹ ബി​ൽ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി. കാ​സ​റ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 52 പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​ൻ ഡി​വി​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​കെ. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.