പ​ട​പ്പു​റ​പ്പാ​ടി​നൊ​രു​ങ്ങി മ​ല​യോ​ര ജ​ന​ത
Wednesday, September 23, 2020 12:21 AM IST
പേ​രാ​മ്പ്ര: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ണ്ണ​യ​ത്തി​ലെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ നി​യ​മ​പ​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ഷ​പ്പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി ന​ട​ത്തു​ന്ന പ​ട​പ്പു​റ​പ്പാ​ട് സ​മ​ര​ത്തി​ന്‍റെ പെ​രു​മ്പ​റ മ​ല​യോ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു തു​ട​ങ്ങി. ഈ ​മാ​സം 28, 29 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ വാ​ഹ​ന​ജാ​ഥ​യു​ടെ തു​ട​ക്കം ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്ടി​ലാ​ണ്.17 കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന ജാ​ഥ അ​ടി​വാ​ര​ത്ത് സ​മാ​പി​ക്കും.
വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​മാ​ണു ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 28 ന് ​പൂ​ഴി​ത്തോ​ടു നി​ന്നു രാ​വി​ലെ 9 നു ​ആ​രം​ഭി​ക്കു​ന്ന ജാ​ഥ ക​ക്ക​യ​ത്ത് അ​വ​സാ​നി​ക്കും. ഓ​രോ ഇ​ട​വ​ക​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​വി​ഭാ​ഗ​ത്തെ​യും സ​ഹ​ക​രി​പ്പി​ച്ചു കൊ​ണ്ടാ​ണു പ​ട​പ്പു​റ​പ്പാ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൂ​ഴി​ത്തോ​ട്, ചെ​മ്പ​നോ​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്നു ക​ഴി​ഞ്ഞു. മ​റ്റി​ട​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ൾ ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കും.