കോഴിക്കോട് പാ​ള​യം മാ​ര്‍​ക്ക​റ്റ് ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ടു
Friday, September 25, 2020 12:36 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​നൂ​റോ​ളം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.
30-വ​രെ​യാ​ണ് മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്കു​ക. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീ​മി​നെ മാ​ര്‍​ക്ക​റ്റി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി പാ​ള​യം മാ​ര്‍​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന വ​ണ്ടി​ക​ള്‍ ത​ട​മ്പാ​ട്ട്താ​ഴ​ത്തു​ള്ള അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റ് വ​ഴി വി​ത​ര​ണം ചെ​യ്യാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന​തി​നു​മു​മ്പ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ഏ​ഴു ദി​വ​സ​ത്തി​നു ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ര്‍​ക്കു മാ​ത്ര​മേ മാ​ര്‍​ക്ക​റ്റി​ല്‍ ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി ന​ല്‍​കൂ.
എ​ല്ലാ ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.