ക​ര്‍​ഷ​ക വി​രു​ദ്ധ ബില്ലുക​ൾക്കെതിരേ‍ പ്ര​തി​ഷേ​ധം വ്യാപകം
Friday, September 25, 2020 11:28 PM IST
യൂ​ത്ത് കോ​ൺ​ഗ്ര​സ്
തി​രി തെ​ളി​യി​ച്ച്
പ്ര​തി​ഷേ​ധി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ തി​രി തെ​ളി​യി​ച്ചും പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​യും പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​വ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വെ​ളി​യ​ത്ത്, വി​പി​ൻ പാ​റ​യ്ക്ക​ൽ, മി​തു പാ​ണ്ട​ൻ​മാ​ന, സു​നീ​ർ പു​ന​ത്തി​ൽ, ടി​ൽ​സ് പ​ട​ലോ​ടി, ബി​ബി​ൻ വെ​ളി​യം​കു​ളം, ജെ​റി​ൻ മ​റ്റ​ത്തി​ൽ, ബീ​ഥോ​വ​ൻ അ​റ​യ്ക്ക​ൽ, നി​ഖി​ൽ വെ​ളി​യ​ത്ത്, ജി​സോ കാ​ഞ്ഞി​ര​ത്താം​കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി​യി​ല്‍
ധ​ര്‍​ണ ന​ട​ത്തി

താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ക​ര്‍​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​ത് ക​ര്‍​ഷ​ക സം​യു​ക്ത സ​മി​തി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ ധ​ര്‍​ണ ന​ട​ത്തി. നാ​ഷ​നി​ലി​സ്റ്റ് കി​സാ​ന്‍ സ​ഭ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗി​രീ​ഷ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​സി. ഗ​ഫൂ​ര്‍, എ.​പി. മു​സ്ത​ഫ, പി.​സി. വേ​ലാ​യു​ധ​ന്‍, ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ്, എ.​പി. സ​ജി​ത്ത്, പി.​സി.​എ. റ​ഹിം, കെ. ​സോ​മ​ന്‍, വി. ​കു​ഞ്ഞി​രാ​മ​ന്‍, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​യു​ക്ത ക​ർ​ഷ​ക
സ​മി​തി​യു​ടെ
ബ​ഹു​ജ​ന ധ​ർ​ണ

കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മം പി​ൻ വ​ലി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി​ പോ​സ്റ്റ് ഓ​ഫീ​സി​ന്ന് മു​ന്നി​ൽ ബ​ഹു​ജ​ന ധ​ർ​ണയും മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു. അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​നാ​ണു മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം കു​ന്നു​മ്മ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. മോ​ഹ​ൻ​ദാ​സ്, എ​ൻ.​വി. ച​ന്ദ്ര​ൻ, പി.​പി. സു​രേ​ഷ് ബാ​ബു, പി.​ജി. ജോ​ർ​ജ്ജ്, രാ​ജു തോ​ട്ടും ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.