ഗു​ണഭോ​ക്‌തൃ വി​ഹി​തം ദു​രു​പ​യോ​ഗം ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, September 25, 2020 11:28 PM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​തി​ര​ണി​യും പാ​ടം, ക​ളം നി​റ​യും നൊ​ച്ചാ​ട് പ​ദ്ധ​തി​യി​ൽ വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് ല​ഭി​ച്ച ഗു​ണ​ഭോ​ക്‌തൃ വി​ഹി​ത​വും സ​ബ്സി​ഡി തു​ക​യും യ​ഥാ​ർ​ഥ നെ​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നൊ​ച്ചാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത്, കെ. ​മ​ധു​കൃ​ഷ്ണ​ൻ, വി.​വി. ദി​നേ​ശ​ൻ, എ. ​ഗോ​വി​ന്ദ​ൻ, ര​ബി​ൻ ച​ന്ദ്ര​ൻ, ഷി​ജു കെ.​ദാ​സ്, പി. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.