‌മു​തു​കാ​ട് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ അ​ക്ര​മ​ണം
Friday, September 25, 2020 11:29 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ക​ല്ലേ​റ്. പ​ക്കി​ട്ട​പാ​റ ഏ​ഴാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​തു​കാ​ട് ക​ള​രി​മു​ക്കി​ല്‍ വ​ട​ക്കേ​ട​ത്ത് തോ​മ​സി​ന്‍റെ വീ​ടീ​നു നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ലേ​റി​ല്‍ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. കാ​റി​ലെ​ത്തി​യ​വ​രാണ് ക​ല്ലെ​റി​ഞ്ഞതെന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​ഴാം വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.