കോ​വി​ഡ്: ചെ​ക്യാ​ട് അ​തീ​വ ജാ​ഗ്ര​ത; ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു
Saturday, September 26, 2020 11:26 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ക്യാ​ട് അ​തീ​വ ജാ​ഗ്ര​ത. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി.

ക​ട​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മു​ണ്ട​ത്തോ​ട്, കാ​യ​ലോ​ട്ട് താ​ഴ പാ​ല​ങ്ങ​ൾ പോ​ലീ​സ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടു​ണ്ട്. പാ​റ​ക്ക​ട​വ് പാ​ല​വും ചെ​റ്റ​ക്ക​ണ്ടി പാ​ല​വും ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ് കേ​ന്ദ്രം കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി ഡോ.​എ. ശ്രീ​നി​വാ​സ്, എ​എ​സ്പി അ​ങ്കി​ത് അ​ശോ​ക് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

പോ​ലീ​സു​കാ​ർ​ക്കാ​യി എ​ഫ്എ​ൽ​ടി​സി ഒ​രു​ക്കി​യ വ​ള​യ​ത്തെ പോ​ലീ​സ് ബാ​ര​ക്സും എ​സ്പി സ​ന്ദ​ർ​ശി​ച്ചു. ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലെ മു​പ്പ​ത്തി ഏ​ഴ് സൈ​നി​ക​രെ വി​വി​ധ കൊ​റോ​ണ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. പ​തി​നെ​ട്ട് പേ​രെ മു​ക്ക​ത്തും ര​ണ്ട് പേ​രെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും പ​തി​നേ​ഴുപേ​രെ നാ​ദാ​പു​രം ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലു​മാ​ണ് മാ​റ്റി​യ​ത്. ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന സൈ​നി​ക​രു​ടെ പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്ച ന​ട​ക്കും.