താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കും എ​ട്ട് ഡ​യാ​സി​ലി​സ് രോ​ഗി​ക​ള്‍​ക്കും കോ​വി​ഡ്
Monday, September 28, 2020 11:56 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കും എ​ട്ട് ഡ​യാ​സി​ലി​സ് രോ​ഗി​ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന ആ​ശ​ങ്ക​യേ​റി. ജീ​വ​ന​ക്കാ​രു​ടെ അ​ഞ്ച് ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​തി​വാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഒ​രു ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.
ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തി​ങ്ക​ളാ​ഴ്ച താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി. ഡ​യാ​ലി​സി​സ് ന​ട​ത്തി വ​രു​ന്ന​വ​രെ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു.
ര​ണ്ട് സ്റ്റാ​ഫ് നേ​ഴ്സു​മാ​ര്‍, ലാ​ബ് അ​സി​സ്റ്റ​ന്‍റ്, സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍, ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കും ഒ​രു ലാ​ബ് ടെ​ക്നീ​ഷ്യ​നും ഒ​രു നേ​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നു​മാ​ണ് ഇ​തി​ന​കം താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
മു​ക്ക​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യി പി​ന്നീ​ട് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വൃ​ക്ക​രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​മാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ലെ ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് നി​ര്‍​ണ​യ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ത്തും.
88 പേ​ര്‍​ക്ക് കോ​വി​ഡ്; പു​തു​പ്പാ​ടി സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ക്കാ​ന്‍ ശിപാ​ര്‍​ശ
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച 167 പേ​ര്‍​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 88 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഉ​ള്‍​പ്പെ​ടു​ന്ന ജാ​ഗ്ര​താ സ​മി​തി ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ക​ള​ക്ട​ര്‍​ക്ക് ശിപാ​ര്‍​ശ ന​ല്‍​കി.
പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേശ​വു​മാ​യി പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ്ര​ച​ര​ണം ന​ട​ത്തി.