ത​ൽപ​ര​ക​ക്ഷി​ക​ൾ​ക്ക് വ​നം​വ​കു​പ്പ് ഒ​ത്താ​ശ ചെ​യ്തുകൊ​ടു​ക്കു​ന്നു: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Monday, September 28, 2020 11:59 PM IST
മീ​ന​ങ്ങാ​ടി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ൽ ത​ൽ​പ​ര ക​ക്ഷി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് വ​നം​വ​കു​പ്പി​ലെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി. ബ​ഫ​ർ സോ​ണി​നെ​തി​രെ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ല​ബാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന്‍റ പ​രി​ധി​യി​ൽ ക​ക്ക​യ​ത്തും എ​റ​ണാ​കു​ളം മം​ഗ​ള​വ​നം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും വ​നം​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​രെ സീ​റോ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ജി​ല്ല​യി​ലെ ചി​ല വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ടു​വ​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഒ.​സി. ഷി​ബു അ​ധ്യ​ഷ​ത വ​ഹി​ച്ചു. ടി.​പി. ശ​ശി, ബി​ജു പൂ​ള​ക്ക​ര, ഉ​നൈ​സ് ക​ല്ലൂ​ർ, പി.​എം. സ​ഹ​ദേ​വ​ൻ, എം. ​സു​രേ​ന്ദ്ര​ൻ, കെ. ​സൈ​ഫു​ള്ള, വൈ​ഷ്ണ​വ് മോ​ഹ​ൻ, കെ.​സി. എ​ൽ​ദോ, എ ​അ​മീ​ർ, സു​ന്ദ​ർ​രാ​ജ്, പി.​എ​ൻ. ബാ​ബു, ടി.​സി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.