മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ തീപി​ടി​ത്തം
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ തീ​പ്പി​ടി​ത്തം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഉ​ച്ച​യ്ക്ക് 12 ഓ​ടു കൂ​ടി​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലെ എ​സി​ക്ക് തീ ​പി​ടി​ച്ച​ത്. ഹാ​ളി​ന്‍റെ സീ​ലി​ങ്, മേ​ശ, നാ​ലു​ക​സേ​ര​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​വെ​ന്ന് വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം അ​റി​യി​ച്ചു.

വെ​ള്ളി​മാ​ടു​കു​ന്ന് സ്റ്റേ​ഷ​ൻ ഒ​ഫീ​സ​ർ കെ.​പി. ബാ​ബു​രാ​ജി​ന്‍റെ നേ​തൃത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ഫൈ​സി, റാ​ഷി​ദ്, അ​ബ്ദു​ൽ റ​ഷീ​ദ്, പി.​എം. ര​ജി​ൻ, ര​ഞ്ജി​ത് തു​ട​ങ്ങി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ചു.