ഈ​സ്റ്റ്ഹി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് 25.06 കോ​ടി
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ഹി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ കെ​ട്ടി​ടം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് 25.06 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​ ല​ഭ്യ​മാ​ക്കി.​ അ​നു​വ​ദി​ക്ക​പ്പെ​ട്ട 25.06 കോ​ടി രൂ​പ​യി​ല്‍ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ആ​ദ്യ ഗഡു 20 ല​ക്ഷം അ​നു​വ​ദി​ച്ചു.​

നാ​ലു​മാ​സം പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​നും തു​ട​ര്‍​ന്ന് 18 മാ​സ​ത്തി​നു​ള്ളി​ല്‍ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​യു​മാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.