ക​ർ​ഷ​ക നേ​താ​വി​നെ​തി​രെ​യു​ള്ള കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, October 1, 2020 11:21 PM IST
കൂ​രാ​ച്ചു​ണ്ട്: സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​ബ്ലാ​നി​ക്കെ​തി​രെ ക​ള്ള​കേ​സെ​ടു​ത്ത പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​യി​ൽ സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം പ്ര​തി​ഷേധി​ച്ചു. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി.​തോ​മ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, തോ​മ​സ് കു​മ്പു​ങ്ക​ൽ ,വി.​എ​സ്. ഹ​മീ​ദ്, അ​രു​ൺ ജോ​സ്, ജോ​സ് വ​ട്ടു​കു​ളം, ഫ്രാ​ൻ​സീ​സ് ഇ​ട്ടി​യാ​പ​റ, സ​ണ്ണി ത​ട​ത്തി​ൽ, ടി.​കെ.​സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു എ​ട്ടി​യി​ൽ, സ​ണ്ണി കോ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.