60 ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Thursday, October 1, 2020 11:22 PM IST
തി​രു​വ​മ്പാ​ടി:​ 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം ​ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ സാ​മൂ​ഹി​ക പെ​ൻ​ഷ​നു​ക​ൾ കി​ട്ടു​ന്ന​തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ച്ചി​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളൊ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​പെട്ടി​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ പെ​ൻ​ഷ​ൻ തു​ക ഇ​രു​പ​ത്തി​നാ​യി​ര​ത്തി​ൽ താ​ഴേ​യാ​യി ക്ര​മീ​ക​രി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും​വ​രാ​ൻ പോ​കു​ന്ന തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ സാ​ജു പൊ​ട്ട​നാ​നി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.