തൊ​ട്ടി​ൽപാ​ല​ത്തുനി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബോ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Thursday, October 1, 2020 11:22 PM IST
കു​റ്റ്യാ​ടി: കോ​വി​ഡ് കാ​ല​ത്ത് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി തൊ​ട്ടി​ൽ​പ്പാ​ലം ഡി​പ്പോ​യി​ൽ നി​ന്നും ബോ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ 8.10 ന് ​തൊ​ട്ടി​ൽ പാ​ല​ത്തുനി​ന്നും ആ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട്ടേക്കും തി​രി​കെ കോ​ഴി​ക്കോ​ട് നി​ന്ന് വൈ​കു​ന്നേ​രം തൊ​ട്ടി​ൽ​പ്പാ​ല​ത്തേ​ക്കു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന 47 യാ​ത്ര​ക്കാ​ർ​ക്കാ​ണ് ബ​സി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ക. ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ആ​ദ്യ ടി​ക്ക​റ്റ് വി​ത​ര​ണ​വും ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ​ൽ ഓ​ഫീ​സ​ർ സി.​വി. രാ​ജേ​ന്ദ്ര​ൻ . എ.​ടി.​ഒ. ബി​ജി കു​മാ​ർ , ജ​യ ദാ​സ​ൻ വി.​കെ., ഇ​ബ്രാ​യി. സി. ​സം​സാ​രി​ച്ചു.