ഫ​ണ്ട് ലാ​പ്സാ​ക്കി​യ സം​ഭ​വം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​പ്പ് പ​റ​യ​ണമെന്ന്
Sunday, October 18, 2020 11:11 PM IST
പേ​രാ​മ്പ്ര: ചേ​ർ​മ​ല സാം​ബ​വ കോ​ള​നി​യി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് സു​രേ​ഷ് ഗോ​പി എം. ​പി ന​ൽ​കി​യ 40 ല​ക്ഷം രൂ​പ സ​മ​യ ബ​ന്ധി​ത​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ ഫ​ണ്ട് ലാ​പ്സാ​ക്കി​യ​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ രാ​ഷ്ട്രീ​യ വൈ​ര്യം മൂ​ല​മാ​ണെ​ന്നും ബ്ലോ​ക്ക്
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​പ്പ് പ​റ​യ​ണമെന്നും ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​ഹ​ന​ൻ ആ​രോ​പി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
പേ​രാ​മ്പ്ര വെ​ൽ​ഫ​യ​ർ സ്കൂ​ളി​ൽ സാം​ബ​വ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട കു​ട്ടി​ക​ളു​ടെ കൂ​ടെ മ​റ്റ് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ് സു​രേ​ഷ് ഗോ​പി എം ​പി സ്കൂ​ളും സാം​ബ​വ കോ​ള​നി​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ന്ന് കോ​ള​നി​യു​ടെ ശോ​ച​്യാവ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ അ​ദ്ദേ​ഹം 40 ല​ക്ഷം രൂ​പ കോ​ള​നി​യി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് വ​ക​യി​രു​ത്തു​ക​യാ​യി​രു​ന്നു .നാ​ല് വ​ർ​ഷ​മാ​യി​ട്ടും പ​ണി ന​ട​ത്താ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​രാ​റു​കാ​ര​നും നീ​ട്ടി കൊ​ണ്ടു​പോ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ണ്ട് ലാ​പ്സാ​വു​ക​യാ​യി​രു​ന്നു. പ​ണി ഏ​റ്റെ​ടു​ക്കു​ക​യും ക​രി​ങ്ക​ല്ല് കി​ട്ടാ​നി​ല്ലെ​ന്ന ബാ​ലി​ശ​മാ​യ കാ​ര​ണം കാ​ണി​ച്ച് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ട് നി​ന്ന ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ഹ​ന​ൻ ആ​വ​ശ്യ​പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. ബി​നീ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.