കൂ​മ്പാ​റ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണമെന്ന്
Sunday, October 18, 2020 11:11 PM IST
തി​രു​വ​മ്പാ​ടി: ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന മാ​ങ്ക​യം - പു​ഷ്പ​ഗി​രി - കൂ​മ്പാ​റ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ അധികൃതർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​മ്പാ​റ മേ​ഖ​ല യോ​ഗം ആ​വ​ശ്യ​പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്രാ​ഹം കു​ഴു​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​വൈ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ , ജോ​ളി പൈ​ക്കാ​ട്ട്, സി​ജോ പാ​റ​മ്പു​ഴ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ജ​യി​ക​ളെ
അ​നു​മോ​ദി​ച്ചു

പേ​രാ​മ്പ്ര: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​എ ഇം​ഗ്ലീ​ഷ്, എം​കോം എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ പേ​രാ​മ്പ്ര സി​ൽ​വ​ർ കോ​ള​ജി​ൽ നി​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളൂം ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി വി​ജ​യി​ച്ചു.
കോ​ളേ​ജി​ന് 100 ശ​ത​മാ​നം വി​ജ​യം നേ​ടി​ത​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫ് കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി അ​നു​മോ​ദി​ച്ചു. പ്ര​ൻ​സി​പ്പ​ൽ വി.​അ​ബ്ദു​ള്ള​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ള​ജ് ഗ​വേ​ണി​ംഗ് ബോ​ഡി ചെ​യ​ർ​മാ​ൻ ഏ.​കെ ത​റു​വ​യി ഹാ​ജി ,സെ​ക്ര​ട്ട​റി ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ളേ​ജ് മു​ൻ പ്ര​ിൻ​സി​പ്പ​ൽ പ്ര​ഫ:​അ​ബ്ദു​ൾ അ​സീ​സ്, വി.​എ​സ് ര​മ​ണ​ൻ, ജി .​ജ​യ​രാ​ജ​ൻ, ടി.​ഷി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

യോ​ഗം 24 ന്

​കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​വും (ഓ​ണ്‍​ലൈ​ന്‍) ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും 24-ന് ​വൈ​കി​ട്ട് 4.30 ന് ​ന​ട​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9447230830