എം. ​ഭാ​സ്ക​ര​ന്‍റെ നി​ര്യാ​ണം സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് വ​ലി​യ ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി
Wednesday, October 21, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വും മു​ന്‍ കോ​ഴി​ക്കോ​ട് മേ​യ​റു​മാ​യ എം. ​ഭാ​സ്ക​ര​ന്‍റെ നി​ര്യാ​ണം ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​നും സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​മെ​ന്ന നി​ല​യി​ല്‍ സം​ഘ​ട​നാ രം​ഗ​ത്തും അ​ദ്ദേ​ഹം ക​ഴി​വു​തെ​ളി​യി​ച്ചു.
കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ലും ന​വീ​ക​ര​ണ​ത്തി​ലും അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ട​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട്:​ കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വയ്ക്കാ​ൻ സാ​ധി​ച്ച ധി​ഷ​ണാ​ശാ​ലി​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു മു​ൻ മേ​യ​ർ എം. ​ഭാ​സ്ക​ര​ൻ എ​ന്ന് മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു.​
കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും മേ​ൽപാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ഉ​ൾ​പ്പ​ടെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്കും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ​തെ​ന്നും മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട്: എം ​ഭാ​സ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​നു​ശോ​ചി​ച്ചു. കോ​ഴി​ക്കോ​ട്ടെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു.
എം.​കെ.​രാ​ഘ​വ​ന്‍ എം​പി, സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​വി.​ബാ​ല​ന്‍ , ഗോ​കു​ലം ഗോ​പാ​ല​ന്‍, എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​സ്.​വി​ജ​യ​കൃ​ഷ്ണ​ന്‍, കോ​ണ്‍​ഗ്ര​സ് എ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ച​ന്ദ്ര​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് - എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ളി​ല്‍ ശ്രീ​ജി​ത്ത് , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി.​സ​ജി​ത്ത് എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു.