യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന കേ​സ് തീ​ര്‍​പ്പാ​ക്കി
Friday, October 23, 2020 12:29 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ എം.​രാ​ജീ​വ​നെ ത​ട​ഞ്ഞ് വച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി തീ​ര്‍​പ്പാ​ക്കി. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു ക​ണ്ണ​ന്ത​റ, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട് എ​ന്നി​വ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് ഫ​സ്റ്റ് ക്ലാ​സ് മി​ജി​സ്‌​ട്രേ​ട്ട് കോ​ട​തി ഒ​ന്നി​ല്‍ ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്.

എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു കൊ​ണ്ട് മാ​ത്രം പ്ര​തി​ക​ള്‍ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചെ​ന്ന​ത് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം ശ​രി വച്ചി​ല്ല. ജാ​മ്യ ഉ​പാ​ധി​ക​ളാ​യ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പെ​ട​രു​തെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് താ​മ​ര​ശേ​രി ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ ര​ണ്ടു പ്ര​തി​ക​ളു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ത്ത എ​ഫ്‌​ഐ​ആ​ര്‍ ആ​ണ് പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.