കോ​ട്ട​യം-നി​ല​ന്പൂ​ർ റോ​ഡ് പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഇനി എ​ക്സ്പ്ര​സ്
Friday, October 23, 2020 12:33 AM IST
അ​ങ്ങാ​ടി​പ്പു​റം: വ​രു​മാ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്ത് 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളും എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ക്കി മാ​റ്റി. ഇ​തി​ൽ കോ​ട്ട​യം - നി​ല​ന്പൂ​ർ റോ​ഡ് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ത്തു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യി​ൽ യാ​ത്രാ നി​ര​ക്ക് ഇ​ര​ട്ടി​യി​ല​ധി​ക​മാ​വു​ക​യും സ്റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്യും.

തീ​വ​ണ്ടി ഗ​താ​ഗ​തം സാ​ധാ​ര​ണ ഗ​തി​യി​ലാ​കു​ന്പോ​ൾ ഈ ​പ​രി​ഷ്കാ​രം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ ഇ​വ​യെ എ​ക്സ്പ്ര​സു​ക​ളും എ​ക്സ്പ്ര​സു​ക​ളെ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളു​മാ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​രു​ന്നു. പാ​സ​ഞ്ച​റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ യാ​ത്രാ​നി​ര​ക്ക് 10 രൂ​പ​യാ​ണ്.

എ​ക്സ്പ്ര​സു​ക​ളാ​യി മാ​റു​ന്പോ​ൾ ചു​രു​ങ്ങി​യ നി​ര​ക്ക് 30 രൂ​പ​യാ​കും. പാ​സ​ഞ്ച​റു​ക​ളി​ൽ സ്ലീ​പ്പ​ർ, എ​സി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ച്ചു​ക​ൾ വ​രും. വേ​ഗം കൂ​ടു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യ ലാ​ഭ​വും ഉ​ണ്ടാ​കും.

കേ​ര​ള​ത്തി​ൽ എ​ക്സ്പ്ര​സു​ക​ളാ​കു​ന്ന പാ​സ​ഞ്ച​റു​ക​ൾ ഇ​വ​യാ​ണ്. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം, കോ​യ​ന്പ​ത്തൂ​ർ- മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ, കോ​ട്ട​യം-​നി​ല​ന്പൂ​ർ റോ​ഡ്, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ, തൃ​ശൂ​ർ-​ക​ണ്ണൂ​ർ, ക​ണ്ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ, മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ- കോ​ഴി​ക്കോ​ട്, പു​ന​ലൂ​ർ-​മ​ധു​ര, പാ​ല​ക്കാ​ട് ടൗ​ണ്‍- തി​രു​ച്ചി​റ​പ്പ​ള്ളി, പാ​ല​ക്കാ​ട്-​തി​രു​ച്ചെ​ന്തൂ​ർ.

നി​ല​ന്പൂ​രി​ൽ നി​ന്നു ട്രെ​യി​ൻ സ​ർ​വീ​സ് എ​ന്നു തു​ട​ങ്ങു​മെ​ന്ന​ത് തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും ഇ​വി​ടെ നി​ന്നു​ള്ള ഒ​രു സ​ർ​വീ​സും ഇ​തു​വ​രെ റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യി​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.