ത​ക​ർ​ന്ന വി​മാ​നം ഉ​യ​ർ​ത്തി; പ​രി​ശോ​ധ​ന​ക​ൾ​ക്കു കൂ​ടു​ത​ൽ കാ​ലം ക​രി​പ്പൂ​രി​ൽ നി​ർ​ത്തി​യി​ടും
Friday, October 23, 2020 12:33 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​നം പ​രി​ശോ​ധ​ന​ക​ൾ​ക്കും തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​മാ​യി ര​ണ്ടു​വ​ർ​ഷം വ​രെ ക​രി​പ്പൂ​രി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യും. വി​മാ​നം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കു മാ​റ്റാ​നും വി​മാ​ന​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​കി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം വി​മാ​നം നി​ല​വി​ലെ സ്ഥ​ല​ത്ത് തു​ട​ര​ണോ​യെ​ന്നു ആ​ലോ​ചി​ക്കും.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നു വി​മാ​നം റ​ണ്‍​വേ​യു​ടെ തെ​ക്കു ഭാ​ഗ​ത്തെ താ​ഴ്വാ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. കൃ​ത്യ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യാ​ണ് വി​മാ​നം എ​യ​ർ ഇ​ന്ത്യ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു മാ​റ്റു​ന്ന​ത്. ഇ​ന്ന​ലെ വി​മാ​ന​ത്തി​ന്‍റെ മു​ഖ​ഭാ​ഗ​മാ​ണ് അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നു ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി ട്ര​ക്കി​ലേ​ക്ക് വ​ച്ച​ത്. ഇ​തു ഇ​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കും. ഇ​തോ​ടൊ​പ്പം വി​മാ​ന​ത്തി​ന്‍റെ ര​ണ്ടു ചി​റ​കു​ക​ളും വേ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.

വി​മാ​ന​ത്തി​നു​ള​ളി​ലെ ഇ​ന്ധ​നം അ​പ​ക​ടം വ​രു​ത്താ​തി​രി​ക്കാ​ൻ വെ​ള​ളം പ​ന്പു ചെ​യ്യു​ന്നു​ണ്ട്. അ​പ​ക​ട സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി വി​മാ​ന​ത്തി​നു​ള​ളി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ചെ​റി​യ​യ​ന്ത്ര​ങ്ങ​ളു​ടെ പോ​ലും ക​ണ​ക്കെ​ടു​ത്താ​ണ് മാ​റ്റു​ന്ന​ത്. ഇ​തോ​ടൊ​പ്പം കാ​ണാ​താ​യ ചെ​റി​യ യ​ന്ത്ര​ങ്ങ​ളു​ടെ​യ​ട​ക്കം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​മു​ണ്ട്. എ​യ​ർ​ഇ​ന്ത്യ​യു​ടെ അ​ന്വേ​ഷ​ണ വി​ഭാ​ഗം, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ര​ട​ക്കം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ങ്ങ​ൾ ക്രെ​യി​നി​ലേ​ക്കു വ​യ്ക്കേ​ണ്ട രീ​തി​വ​രെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടേ​യും എ​യ​ർ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും കാ​വ​ലി​ലാ​ണ് അ​പ​ക​ട സ്ഥ​ലം. നി​ല​വി​ൽ ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ ലാ​ൻ​ഡ് ചെ​യ്യു​ന്പോ​ഴും പ​റ​ന്നു​യ​രു​ന്പോ​ഴും പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.