അ​ഞ്ച് കോ​ടി മു​ട​ക്കി​പ്പ​ണി​ത റോ​ഡി​ന്‍റെ ഇ​ന്‍റ​ർ​ലോ​ക്ക് തകർന്നു
Friday, October 23, 2020 11:04 PM IST
മു​തു​കാ​ട്: പി​എം​ജി​എ​സ്‌വെെയി​ൽ അ​ഞ്ച് കോ​ടി​യോ​ളം രൂ​പ വ​ക​യി​രു​ത്തി ന​വീ​ക​രി​ച്ച റോ​ഡ് തകർന്നു. പെ​രു​വ​ണ്ണാ​മൂ​ഴി - മു​തു​കാ​ട് റോ​ഡി​ൽ അം​ബേ​ദ്ക​ർ മു​ക്കി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് സ്ഥാ​പി​ച്ച ഭാ​ഗമാണ് തകർന്നത്. നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ നി​ല​വാ​ര​ക്കു​റ​വാ​ണു പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രുടെ ആക്ഷേപം. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.
അ​പാ​ക​ത പ​രി​ഹ​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ മാ​ക്ക​ണ​മെ​ന്നു മു​തു​കാ​ട് ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ന്നും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് കി​ഴ​ക്ക​യി​ൽ, ബി​ജു പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.