ബി​ജെ​പി ക​രി​ദി​നം​ആച​രി​ച്ചു
Friday, October 23, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്നാ​രോ​പി​ച്ച്ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​ന​മാ​ച​രി​ച്ചു. ജി​ല്ല​യി​ല്‍ ക​വ​ല​ക​ളി​ലും വീ​ടു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു.​
ബി​ജെ​പി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ളി സാ​മൂ​തി​രി സ്‌​കൂ​ളി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ മേ​ഖ​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ജി​ജേ​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​രാ​ജീ​വ് കു​മാ​ര്‍, ഇ. ​പ്ര​ശാ​ന്ത് കു​മാ​ര്‍, സൗ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി.​പി. വി​ജ​യ​കൃ​ഷ്ണ​ന്‍, ഒ​ബി​സി മോ​ര്‍​ച്ച സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​തീ​ഷ് വെ​ളി​യ​ഞ്ചേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.