കൂ​രാ​ച്ചു​ണ്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്
Friday, October 23, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ആ​ർ​ആ​ർ​ടി, ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ​ക്ക് പു​ന:​ക്ര​മീ​ര​ണം ന​ട​ത്തി.​ഇ​തു​പ്ര​കാ​രം വാ​ർ​ഡ് ഒ​ന്ന് ശ​ങ്ക​ര​വ​യ​ൽ-​പൊ​റാ​ളി, പു​ളി​വ​യ​ൽ ഭാ​ഗ​ങ്ങ​ൾ, വാ​ർ​ഡ് ര​ണ്ട്കാ​ള​ങ്ങാ​ലി -മു​സ്ലീം​പ​ള്ളി, പു​തു​ശ്ശേ​രി​താ​ഴെ റോ​ഡ്, (മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ്) വാ​ർ​ഡ് മൂ​ന്ന് ഓ​ട്ട​പ്പാ​ലം - പ​ന​ച്ചി​ക്ക​ൽ കോ​ള​നി ഭാ​ഗം,വാ​ർ​ഡ് ആ​റ്തോ​ണി​ക്ക​ട​വ്- ക​ല്ലാ​നോ​ട് പ​റ​പ്പ​ള്ളി ഭാ​ഗം, വാ​ർ​ഡ് എ​ട്ട്ചാ​ലി​ടം മു​ത​ൽ വി​സി​കെ.​മു​ക്ക് അ​ങ്ക​ണ​വാ​ടി വ​രെ​യും പൊ​ടി​പ്പൂ​ര് അ​മ്പ​ലം മു​ത​ൽ കാ​പ്പാ​ട്കു​ന്ന് വ​രെ ,വാ​ർ​ഡ് 10 വ​ട്ട​ച്ചി​റ -മ​ണ്ണൂ​പ്പൊ​യി​ൽ പ്ലാ​ത്തോ​ട്ടം ഭാ​ഗം, വാ​ർ​ഡ് 11 കാ​റ്റു​ള്ള​മ​ല - മി​ച്ച​ഭൂ​മി മു​ക​ൾ​ഭാ​ഗം, വാ​ർ​ഡ് 12 കൂ​രാ​ച്ചു​ണ്ട് - വി​ട്ട​ച്ചി​റ ,പ​തി​യി​ൽ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി നി​ല​നി​ർ​ത്തി​കൊ​ണ്ടും ബാ​ക്കി വാ​ർ​ഡു​ക​ളെ പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കി​കൊ​ണ്ടും ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.​
കൂ​ടാ​തെ ഹോ​ട്ട​ലു​ക​ൾ രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യും മ​ത്സ്യം, മാം​സം വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ​ആ​റു​മു​ത​ല്‍ ര​ണ്ടു വ​രെ​യും, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ര​ണ്ടു വ​രെ​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം.