കൊ​ണ്ടോ​ട്ടി​യി​ൽ നാ​ല​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടി​യി​ൽ
Sunday, October 25, 2020 11:06 PM IST
കൊ​ണ്ടോ​ട്ടി: വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കൊ​ണ്ടോ​ട്ടി​യി​ൽ ഇ​ൻ​സ്പ​ക്ട​ർ കെ.​എം.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യി. കു​റ്റി​പ്പു​റം പേ​ര​ശ്ശ​നൂ​ർ ക​ട്ട​ച്ചി​റ അ​ഷ​റ​ഫ് അ​ലി(35 സാ​ത്താ​ന​ലി)​യാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ർ​ക്ക​റ്റി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കു​മാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.
.പാ​ല​ക്കാ​ട് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും വി​ല​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് പ്ര​തി​ക​ൾ പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​ശ്റ​ഫ​ലി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ളാ​ഞ്ചേ​രി, കു​റ്റി​പ്പു​റം ഭാ​ഗ​ത്തു നി​ന്നും വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ഒ​രു മാ​സ​ത്തോ​ള​മാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ നി​ന്നും ഈ ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ആ​ളു​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യു​ടെ പേ​രി​ൽ 2015ൽ ​ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് കു​റ്റി​പ്പു​റം എ​ക്സൈ​സി​ലും മാ​ല​മോ​ഷ​ണം അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത​ൽ തു​ട​ങ്ങി​യ​വ​യ്ക്ക് കു​റ്റി​പ്പു​റം, വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്ത്കേ​സു​ക​ളു​മു​ണ്ട്. അ​ഞ്ച് ടി​പ്പ​ർ ലോ​റി​ക​ൾ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ ലോ​റി​ക​ൾ മ​ണ​ൽ ക​ട​ത്തി​ന് പോ​ലീ​സ് പി​ടി​ച്ച​തോ​ടെ ല​ഹ​രി വി​ല്പ​ന​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്പി ഹ​രി​ദാ​സ​ൻ ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി പി. ​പി.​ഷം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി സി​ഐ കെ.​എം.​ബി​ജു, എ​സ്ഐ​മാ​രാ​യ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ, അ​ജി​ത്ത്, ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വോ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി.​സ​ഞ്ജീ​വ്, മു​സ്ത​ഫ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.