പത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ
Monday, October 26, 2020 11:14 PM IST
കൊ​യി​ലാ​ണ്ടി: പ​ത്ത് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പൂ​ക്കാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പൂ​ക്കാ​ട് ചേ​മ​ഞ്ചേ​രി​പ​ന്ത​ല​വ​യ​ൽ കു​നി നി​സാ​ർ (45) നെ​യാ​ണ് കൊ​യി​ലാ​ണ്ടി എ​സ്ഐ സേ​തു​മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

‌ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കി

കു​ന്ന​മം​ഗ​ലം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കി പി​ടി​എ ക​മ്മ​റ്റി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സി​നി​മാ ന​ട​ൻ വി​നോ​ദ് കോ​വൂ​ർ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് അംഗം എം.​വി. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വാ​സു​ദേ​വ​ൻ, പ്രി​ൻ​സി​പ്പാ​ൾ ഒ. ​ക​ല, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്, ഹെ​ഡ്മാ​സ്റ്റ​ർ വി. ​പ്രേ​മ​രാ​ജ​ൻ പ്ര​സം​ഗി​ച്ചു.