സ​ബ്സി​ഡി​യോ​ടു​കൂ​ടി ഇ​ല​ക്‌ട്രോണി​ക് ഓ​ട്ടോ വാ​യ്പ
Tuesday, October 27, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന പ​ട്ടി​കജാ​തി പ​ട്ടി​കവ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി​ൽ‌ നി​ന്നും ഇ-​ഓ​ട്ടോ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക വാ​യ്പ ന​ൽ​കു​ന്നു. അ​പേ​ഷ​ക​ർ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം. മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ വാ​യ്പ തു​ക​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് ആ​റ് ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്.
സം​സ്ഥാ​ന സ​ർ​ക്ക​ാരി​ന്‍റെ 30000 രൂ​പ വ​രെ സ​ബ്സി​ഡി​യും ഈ ​പ​ദ്ധ​തി​ക്ക് ല​ഭ്യ​മാ​ണ്. മൂ​ന്ന് മ​ണി​ക്കൂ​ർ‌ 55 മി​നി​റ്റ് ചാ​ർ​ജ് ചെ​യ്യു​ന്ന ഒ​രു ബാ​റ്റ​റി​യിൽനി​ന്ന് 80 മു​ത​ൽ 90 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് ല​ഭി​ക്കും.
ആ​വ​ശ്യ​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൽ​ക്കും അ​പേ​ക്ഷ ഫോ​റ​ങ്ങ​ൾ​ക്കു​മാ​യി എ​ര​ഞ്ഞി​പ്പാ​ല​ത്ത് (സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം) പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ൺ; 0495-2767606, 9400068511.