യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി
Thursday, October 29, 2020 11:58 PM IST
പേ​രാ​മ്പ്ര: സ്വ​ര്‍​ണക്ക​ള്ള​ക്ക​ട​ത്തു കേ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പേ​രാ​മ്പ്ര​യി​ല്‍ ബ​ഹു​ജ​ന​പ്ര​ക​ട​ന​വും വി​ശ​ദി​ക​ര​ണ​യോ​ഗ​വും ന​ട​ത്തി. ക​ര്‍​ഷ​ക​മാ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജു​ബി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജി​ത്ത് ക​ല്ലോ​ട്, കെ.​എം. സു​ധാ​ക​ര​ന്‍, ബി​നി​ഷ് എ​ട​വ​രാ​ട്, അ​ഖി​ല്‍​രാ​ജ് ക​ല്ലോ​ട്, കെ.​എ​ന്‍. ബി​നു, പി. ​ബി​ജു കൃ​ഷ്ണ​ന്‍, ടി.​കെ. അ​രു​ണ്‍, ന​വ​നീ​ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം ശ്രീ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​രു​ടെ എ​ൺ​പ​ത്തി ഒ​ന്നാം സ​മാ​ധി വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് സി. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​ത്മ വി​ദ്യാ സം​ഘം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​പി. പ്ര​ദീ​പ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​നോ​ദ് സിം​ഗ് ചെ​റി​യാ​ൻ, ഇ.​പി. ദീ​പ്തി, കെ. ​ശൈ​ലേ​ഷ്, എ​ൻ. ദി​നേ​ശ​ൻ, എ​ൻ. പ്രേം​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.