ഗ​താ​ഗ​ത​വ​കു​പ്പ് ഇ​നി വാ​ങ്ങു​ക വൈ​ദ്യു​തവാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മെ​ന്ന് മ​ന്ത്രി
Friday, October 30, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് ഇ​നി മു​ത​ൽ വാ​ങ്ങി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന​വ​യാ​യി​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കേ​ര​ള സ​ർ​ക്കാ​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​നാ ഡ​യ​റ​ക്ട​റേ​റ്റ് സം​സ്ഥാ​ന​ത്ത് വി​വി​ധ സാ​മൂ​ഹി​ക​സം​ഘ​ട​ന​ക​ളി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന 'വാ​യു മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ന​മു​ക്ക് ഒ​രു​മി​ക്കാം' കാ​ന്പ​യി​ൻ കോ​ഴി​ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് ദ​ർ​ശ​നം സാം​സ്കാ​രി​ക​വേ​ദി​യാ​ണ്. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സെ​യ്ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 86 വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം ആ​ദ്യം പു​റ​ത്തി​റ​ങ്ങും. അ​നെ​ർ​ട്ടി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള​വ​യാ​ണ​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത മാ​സം ആ​ദ്യം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ് ബി ​പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ഇ​നി മു​ത​ൽ വാ​ങ്ങു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വൈ​ദ്യു​തി, സി​എ​ൻ​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന​വ​യാ​യി​രി​ക്കു​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യും വ​രും​കാ​ല​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി, സി​എ​ൻ​ജി, എ​ൽ​എ​ൻ​ജി ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന മി​യാ വാ​ക്കി ചെ​റു​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ​യ്ക്ക് അ​ശോ​ക​മ​രം ന​ല്കി​ക്കൊ​ണ്ട് മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​കെ. സു​നി​ൽ​കു​മാ​ർ, സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സി.​എ​ച്ച്. സ​ജി​കു​മാ​ർ, പി. ​ദീ​പേ​ഷ് കു​മാ​ർ, കെ.​കെ. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.