മുക്കത്ത് സി​പിഎം-സിപിഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ​രാ​ജ​യം
Saturday, October 31, 2020 11:47 PM IST
മു​ക്കം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ക്കം ന​ഗ​ര സ​ഭ​യി​ലു​ൾ​പ്പെ​ടെ മൂ​ന്ന്‌ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സി​പി​ഐ ഇ​ട​ത് മു​ന്ന​ണി​ക്ക് പു​റ​ത്തേ​ക്ക്. സീ​റ്റി​നെ ചൊ​ല്ലി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ഇ​രു പാ​ർ​ട്ടി​ക​ളു​ടേ​യും ജി​ല്ല നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു.
മു​ക്കം മു​ൻ​സി​പ്പാ​ലി​റ്റി​യി​ലും കൂ​ട​ര​ഞ്ഞി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​യു​മാ​ണ് ര​ണ്ടു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ സീ​റ്റി​നെ ചൊ​ല്ലി ക​ല​ഹം തു​ട​രു​ന്ന​ത്. മു​ക്ക​ത്ത് ര​ണ്ടു പാ​ർ​ടി​ക​ളു​ടെ​യും നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്ത് ന​ൽ​കി​യ സി​റ്റി​ൽ സിപിഐ ​ജി​ല്ല നേ​താ​വ് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി​യ​പ്പോ​ൾ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തു​ക​യാ​യി​രു​ന്നു.