ബാ​ലു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ പി​താ​വും മ​ക​ളും അ​ജ്മാ​നി​ലെ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു
Thursday, November 26, 2020 9:47 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ പി​താ​വും മ​ക​ളും അ​ജ്മാ​നി​ലെ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു. ഈ​യാ​ട് സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ ച​ന്തം​ക​ണ്ടി​യി​ല്‍ (47), മ​ക​ള്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​മ​ല്‍ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം.

കു​ടും​ബ​ത്തി​നൊ​പ്പം ക​ട​ലി​ല്‍ കു​ളി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ണു​ത്ത​കാ​റ്റും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​മാ​യ​തി​നാ​ല്‍ ക​ട​ലി​ല്‍ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ ക​ട​ല്‍​ച്ചു​ഴി​യി​ല്‍​പെ​ട്ടു​പോ​യ അ​മ​ലി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​സ്മാ​യി​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പോ​ലീ​സും പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘ​വു​മെ​ത്തി ഷാ​ര്‍​ജ അ​ല്‍​ഖാ​സി​മി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

14 വ​ര്‍​ഷ​മാ​യി ദു​ബാ​യ് റോ​ഡ്‌​സ് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് (ആ​ര്‍​ടി​എ) അ​ഥോ​റി​റ്റി​യി​ല്‍ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​സ്മാ​യി​ല്‍. ഭാ​ര്യ ന​ഫീ​സ. അ​മാ​ന, ആ​ലി​യ എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ള്‍.