കോ​വി​ഡ്: 'റൂ​ട്ട്മാ​പ്പു​ക​ള്‍' മാ​റ്റി സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Sunday, November 29, 2020 11:52 PM IST
കോ​ഴി​ക്കോ​ട്:​നാ​ളി​തു​വ​രെ കാ​ണാ​ത്ത തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ രീ​തി പി​ന്തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. കോ​വി​ഡ് തീ​ര്‍​ത്ത പ്ര​ത്യേ​ക സാ​ഹ​ച​ര്യം മ​റി​ക​ട​ന്നു​ള്ള പ്ര​ചാ​ര​ണ രീ​തി​ക്കാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ നി​ല​വി​ല്‍ പ്രാ​മു​ഖ്യം കൊ​ടു​ക്കു​ന്ന​ത്.
വീ​ട്ടി​ല്‍ ക​യ​റി​യു​ള്ള ചാ​യ​കു​ടി​യി​ല്ല, കൈ ​കൊ​ടു​ക്ക​ലി​ല്ല, ഏ​റെ നേ​രം നി​ന്നു​ള്ള കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ളി​ല്ല. പ​റ​യാ​നു​ള്ള​ത് നോ​ട്ടീ​സാ​ക്കി ന​ല്‍​കു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. വീ​ട്ടു​കാ​ര്‍​ക്ക് മു​ഷി​പ്പു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്താ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും താ​ല്‍​പ​ര്യം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നേ​ര​ത്തേ​ത​ന്നെ ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.​
എ​ന്നാ​ല്‍, ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തെ​ല്ലാം പാ​ലി​ച്ച് വോ​ട്ടു​പി​ടി​ക്കാ​നി​റ​ങ്ങി​യ സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും പി​ന്നീ​ട് ഇ​തെ​ല്ലാം മ​റ​ന്നു.​സ്ഥാ​നാ​ര്‍​ഥി​യും അ​നു​യാ​യി​ക​ളും കൂ​ട്ട​മാ​യി ഇ​ടി​ച്ച് ക​യ​റു​ന്ന സ്ഥി​തി​യു​ണ്ടാ​യി. നി​ഷ്പ​ക്ഷ വോ​ട്ട​ര്‍​മാ​രി​ല്‍ നി​ന്നു​ത​ന്നെ ഇ​തി​നെ​തി​രേ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വോ​ട്ടു​പി​ടി​ത്ത​ത്തി​നാ​യു​ള്ള വീ​ടു​ക​യ​റ്റ​ത്തി​ന് മൂ​ന്നു​പേ​ര്‍ മാ​ത്രം എ​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യ​ത്.
ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ര​ണ്ടും മൂ​ന്നും ത​വ​ണ ഓ​രോ വീ​ട്ടി​ലും ക​യ​റി​യി​റ​ങ്ങി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് വോ​ട്ട​റു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റാ​ന്‍ വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ടാെ​ണ​ന്നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം മു​ഖ​ത്തു​നി​ന്നും മാ​സ്‌​ക് മാ​റ്റി​യാ​ല്‍ അ​ത് ഇ​ഷ്ട​ക്കേ​ടി​ന് കാ​ര​ണ​മാ​യാ​ലോ എ​ന്ന ഭീ​തി​യു​മു​ണ്ട്.​കോ​വി​ഡ് ബാ​ധി​ത​രു​ള്ള വീ​ടു​ക​ള്‍ നേ​ര​ത്തെ ത​ന്നെ മ​ന​സി​ലാ​ക്കി 'റൂ​ട്ട് മാ​പ്പി​ല്‍' ഇ​വ​ര്‍ ആ​വ​ശ്യ​ത്തി​ന് മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്യു​ന്നു.​
അ​തേ​സ​മ​യം കോ​വി​ഡ് മൂ​ലം പ്ര​ചാ​ര​ണ രീ​തി​ക​ളി​ല്‍ അ​ല്‍​പം മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വീ​ട് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ത​ന്നെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്ന് ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി അ​ബ്ദു​ള്‍ അ​സീ​സ് പ​റ​യു​ന്നു.