പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, November 30, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ പോ​ളിം​ഗ്ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​നു​വ​ധി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം തി​ങ്ക​ളാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു.
കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ക​ള​ക്ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, വ​ട​ക​ര മു​നി​സി​പ്പ​ല്‍ ഹാ​ള്‍, കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ല്‍ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ​രി​ശീ​ല​നം ന​ട​ന്ന​ത്. വോ​ട്ടി​ംഗ് മെ​ഷീ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ധം, പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി പോ​ളി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കി. ഡി​സം​ബ​ര്‍ നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം.