ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റും ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കാം
Wednesday, December 2, 2020 12:12 AM IST
കോഴിക്കോട്: സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്കും വോ​ട്ട​ര്‍​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാൻ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റും ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ച് ഉ​പ​യോ​ഗി​ക്കാം. ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റി​ന് വ​ലി​പ്പ​ത്തി​ലും നി​റ​ത്തി​ലും അ​സ​ല്‍ ബാ​ല​റ്റ് പേ​പ്പ​റി​നോ​ട് സാ​മ്യ​മു​ണ്ടാ​കാ​ന്‍ പാ​ടി​ല്ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വ​യ്ക്ക് വെ​ള്ള​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ആ​കാ​ശ നീ​ല​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പി​ങ്കും നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വെ​ള്ള, നീ​ല, പി​ങ്ക് ഒ​ഴി​കെ​യു​ള്ള നി​റ​ങ്ങ​ളി​ല്‍ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ര്‍ അ​ച്ച​ടി​ക്കാം. ഒ​രു സ്ഥാ​നാ​ര്‍​ഥി ത​ന്‍റെ പേ​ര് ബാ​ല​റ്റ് പേ​പ്പ​റി​ല്‍ എ​വി​ടെ വ​രു​മെ​ന്ന് സൂ​ചി​പ്പി​ക്കാ​ന്‍ സ്വ​ന്തം പേ​രും ചി​ഹ്ന​വു​മു​ള്ള ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ര്‍ അ​ച്ച​ടി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.
അ​തേ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. യ​ഥാ​ര്‍​ത്ഥ ബാ​ല​റ്റു​യൂ​ണി​റ്റു​ക​ളു​ടെ പ​കു​തി വ​ലി​പ്പ​ത്തി​ലു​ള്ള​തും ത​ടി​യി​ലോ പ്ലൈ​വു​ഡി​ലോ നി​ര്‍​മ്മി​ച്ച​തു​മാ​യ ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. ഇ​ത് യ​ഥാ​ര്‍​ഥ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ടെ നി​റ​ത്തി​ലാ​കാ​നും പാ​ടി​ല്ല.