കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് മു​ത​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തി​വെ​പ്പ്
Saturday, January 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​തോ​ടെ വ​യ​നാ​ടും കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വെ​പ്പി​ൽ പ​ങ്കാ​ളി​യാ​കും. പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ന​ൽ​കു​ന്ന​തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള​ള, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കു​ത്തി​വെ​യ്പ്പ് ന​ട​പ​ടി​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കും.
ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. 4315 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ര​ജി​സ്റ്റ​ർ ചെ​യ്ത 12010 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പൂ​നെ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച 9590 കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു​ക​ളാ​ണ് കു​ത്തി​വെ​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് ന​ൽ​കേ​ണ്ട​ത്.
ആ​ദ്യ കു​ത്തി​വെ​പ്പി​ന് ശേ​ഷം ഇ​വ​ർ​ക്ക് ഇ​രു​പ​ത്തി​യെ​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ര​ണ്ടാം ഡോ​സ് ന​ൽ​കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും ആ​യു​ർ​വേ​ദം, ഹോ​മി​യോ, ദ​ന്ത​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ നി​ന്നു​ള​ള​വ​രും ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടും.