ക​ടു​വ തി​രി​ച്ച് വ​രു​മോ​യെ​ന്ന് ആ​ശ​ങ്ക; വ​നാ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്
Saturday, January 16, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​ള്ളി പ്ര​ദേ​ശ​ത്ത് ഒ​രാ​ഴ്ച​യോ​ളം ഭീ​തി പ​ര​ത്തി​യ ക​ടു​വ തി​രി​കെ​യെ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്. ക​ടു​വ ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു പോ​യ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ 15 ഓ​ളം ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ പ്ര​ദേ​ശ​ത്ത് 24 മ​ണി​ക്കൂ​റും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു.

ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി മ​യ​ക്കു​വെ​ടി​വ​ച്ചു​വെ​ങ്കി​ലും മ​യ​ങ്ങി വീ​ഴാ​തെ ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന ക​ടു​വ തി​രി​ച്ച് വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ക​ടു​വ​ക്ക് ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ള്ള​തി​നാ​ൽ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് വ​യ​നാ​ട് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഒ​രാ​ഴ്ച​യോ​ളം പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ക​ടു​വ​യെ തു​ര​ത്തു​ന്ന​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.