ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കു​ളം സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​താ​യി പ​രാ​തി
Saturday, January 23, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ളം സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​താ​യി പ​രാ​തി. മാ​ന​ന്ത​വാ​ടി പ​യ്യം​ന്പ​ള്ളി വി​ല്ലേ​ജി​ൽ​പ്പെ​ട്ട സ്ഥ​ല​ത്തെ പൊ​തു​കു​ള​മാ​ണ് നെ​ൽ​കൃ​ഷി​ക്ക് പോ​ലും വെ​ള്ളം ന​ൽ​കാ​തെ സ്വ​കാ​ര്യ വ്യ​ക്തി കൈ​വ​ശം വെ​ച്ചു വ​രു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ലു​ക​ളാ​ണ് കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ ത​രി​ശു​ഭൂ​മി​യാ​യി കി​ട​ക്കു​ന്ന​ത്. അ​തേ സ​മ​യം പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി പ​റ​ഞ്ഞു.

പ​യ്യം​ന്പ​ള്ളി​യി​ൽ മു​പ്പ​ത് വ​ർ​ഷം മു​ന്പ് കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ ന​ൽ​കി​യ സ്ഥ​ല​ത്തി​ന് കു​ളം നി​ർ​മി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ളി​ൽ നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ളം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ കു​ളം ന​ൽ​കി​യ വ്യ​ക്തി​യു​ടെ മ​ക​ൻ ഇ​പ്പോ​ൾ കു​ളം കൈ​വ​ശം വെ​ക്കു​ക​യും ഒ​രു മീ​റ്റ​ർ താ​ഴ്ച​യി​ൽ കി​ട​ങ്ങ് കു​ഴി​ച്ച​തി​നാ​ൽ സ​മീ​പ​ത്തെ കോ​ള​നി​വാ​സി​ക​ൾ​ക്ക് പോ​ലും വ​ഴി ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു.

കു​ളം കൈ​യേ​റി കി​ട​ങ്ങ് കു​ഴി​ച്ച​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല​ന്ന് ക​ർ​ഷ​ക​രും പ​റ​യു​ന്നു.

അ​തേ സ​മ​യം കു​ളം കൈ​യേ​റി​യെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും കു​ള​ത്തി​ന് സ​മീ​പ​ത്തെ ത​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്താ​ണ് കി​ട​ങ്ങ് കു​ഴി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി പ​റ​ഞ്ഞു.