കാട്ടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കാട്ടിക്കുളം: സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ഷാജി മുത്തേടത്ത് കൊടിയേറ്റി. ഫാ. ജോസ് വളവനാട്ട് തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ജിന്േറാ പൈനാടത്ത് കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 8.30 ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. ബിനു പൈനുങ്കൽ കാർമികത്വം വഹിക്കും. 10.30 ന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. മരിയദാസ് നീരോലിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം.
ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഫൊറോന പള്ളിയിൽ തിരുനാളിന് വികാരി ഫാ.ജെയിംസ് പുത്തൻപറന്പിൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നൊവേനയും നടന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിബിൻ വട്ടുകുളകുളത്തിൽ, ഫാ.സന്തോഷ് ഒറവാറന്തറ, ട്രസ്റ്റിമാരായ ജോണ്സണ് മെഴുകനാൽ, സിബിച്ചൻ കരിക്കേടം, ജോഷി ചക്കിട്ടകുടി, ബേബി പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
തിരുനാൾ 31ന് സമാപിക്കും. ദിവസവും രാവിലെ 6.15 ആരാധന, ജപമാല, ദിവ്യബലി, നൊവേന. വൈകുന്നേരം 4.15ന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടക്കും. പ്രധാന തിരുനാൾ ദിനമായ 31ന് രാവിലെ 6.15നും എട്ടിനും വിശുദ്ധ കുർബാന, നൊവേന. 10നു ആഘോഷമായ ദിവ്യബലിക്ക് ഫാ.ജെയിംസ് പുത്തൻപറന്പിൽ മുഖ്യ കാർമികത്വം വഹിക്കും.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ.തോമസ് കാട്ടാത്ത്, ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഫാ.സോണി ഇടശേരിയിൽ, ഫാ.ബിജോയി അരിമറ്റം, ഫാ.അഖിൽ ഉപ്പുവീട്ടിൽ, ഫാ.ജെറിൻ പൊയ്കയിൽ, ഫാ.സെബി പാറയിൽ, ഫാ.റിജോസ് അരുമായിൽ, ഫാ.വിൻസന്റ് ഒറവാന്തറ, ഫാ.വിൻസന്റ് താമരശേരിൽ, ഫാ.മാത്യു വട്ടുകുളത്തിൽ, ഫാ.അനീഷ് ആലുങ്കൽ, ഫാ.ജിന്റോ തട്ടുപറന്പിൽ എന്നിവർ കാർമികത്വം വഹിക്കും.