ച​ന്ദ​ന​മ​ല​യി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി
Sunday, January 24, 2021 11:58 PM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ച​ന്ദ​ന​മ​ല​യി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ച​ന്ദ​ന​മ​ല ട​വ​റി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. സെ​ക്ഷ​ൻ 17-വി​ഭാ​ഗം ഭൂ​മി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വൈ​ദ്യു​തി നി​ഷേ​ധി​ച്ച​ത്.
ഡീ​സ​ൽ ജ​ന​റേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ട​വ​ർ പ്ര​വൃ​ത്തി​പ്പി​ച്ചി​രു​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗ​വും ത​ട​ഞ്ഞ​തോ​ടെ ട​വ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത് ബി​എ​സ്എ​ൻ​എ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​മ​ട​ക്കം അ​വ​താ​ള​ത്തി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ വൈ​ദ്യു​തി മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ടു നി​വേ​ദ​നം ന​ൽ​കി​യ​താ​ണ് വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ​ത്.