ഷ​ഹാ​ന അ​നി​യ​ന്ത്രി​ത ടൂ​റി​സ​ത്തി​ന്‍റെ ഇ​ര: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി എ​ള​ന്പി​ലേ​രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഷ​ഹാ​ന അ​നി​യ​ന്ത്രി​ത വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കും റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ​ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നും വ​ന്യ​ജീ​വി നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
നി​യ​മ​വി​രു​ദ്ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും റി​സോ​ർ​ട്ട്-​ഹോം​സ്റ്റേ​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന​ത്താ​ര​ക​ളി​ലും ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റു​ക​ൾ​ക്ക​ടു​ത്തും വ​നാ​തി​ർ​ത്തി​യി​ലും റി​സോ​ർ​ട്ട്-​ഹോം​സ്റ്റേ​ക​ൾ​ത്തു അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ബാ​ബു മൈ​ല​ന്പാ​ടി, എം. ​ഗം​ഗാ​ധ​ര​ൻ, സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​എം. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.