ക​ർ​ഷ​ക​സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി
Monday, January 25, 2021 11:28 PM IST
പു​ൽ​പ്പ​ള്ളി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നും ട്രാ​ക്ട​ർ റാ​ലി​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി താ​ഴെ​യ​ങ്ങാ​ടി​യി​ൽ നി​ന്ന് പാ​ടി​ച്ചി​റ​യി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബേ​ബി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു റെ​ജി ഓ​ലി​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ണ്‍ നെ​ടും കൊ​ന്പി​ൽ, എ​ബി പു​ക്കു​ന്പേ​ൽ, ഇ.​എ. ശ​ങ്ക​ര​ൻ, പി.​യു. മാ​ണി, ടോ​മി ഇ​ല​വു​ങ്ക​ൽ, ജോ​യി താ​ന്നി​ക്ക​ൽ, ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.